Site icon Fanport

ഇഗാളോ വീണ്ടും സൗദിയിൽ, അൽ വെഹ്ദ താരത്തെ സ്വന്തമാക്കി

അൽ ഹിലാൽ വിട്ട സ്ട്രൈക്കർ ഇഗാളോ സൗദി അറേബ്യയിൽ തന്നെ തിരികെയെത്തി. സൗദി ക്ലബായ അൽ വെഹ്ദ ആണ് താരത്തെ സ്വന്തമാക്കുന്നത്. സൗദി അറേബ്യയിലെ ഇഗാളോയുടെ മൂന്നാമത്തെ ടീമാണിത്. കഴിഞ്ഞ സീസണിൽ താരം അൽ ഹിലാലിനായിരുന്നു കളിച്ചത്. അതിനു മുമ്പ് ഒരു സീസണിൽ അൽ ശബാബിനായും താരം കളിച്ചു.

Picsart 23 08 16 00 17 33 587

ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവ വിട്ട് ആണ് ഇഗാളോ സൗദി അറേബ്യയിൽ എത്തിയത്. മുമ്പ് ഒരു വർഷത്തോളം താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 23 മത്സരങ്ങൾ കളിച്ച ഇഗാളോയ്ക്ക് 5 ഗോളുകൾ നേടാൻ ആയിരുന്നു. സൗദി അറേബ്യയിൽ രണ്ട് ക്ലബുകൾക്കായി 52 ഗോളുകൾ രണ്ടര വർഷത്തിന് ഇടയിൽ ഇഗാളോ നേടിയിട്ടുണ്ട്.

മുമ്പ് വാറ്റ്ഫോർഡ്, ഗ്രാനഡ് തുടങ്ങിയ ക്ലബുകൾക്ക് ആയും താരം കളിച്ചിട്ടുണ്ട്.

Exit mobile version