20220801 102619

ഇദ്രിസ ഗുയെ എവർട്ടണിലേക്ക് തിരികെയെത്തുന്നു

PSG മിഡ്ഫീൽഡർ ഇഡ്രിസ ഗുയെ ഫ്രഞ്ച് തലസ്ഥാനം വിട്ട് മെർസിസൈഡിലേക്ക് തിരികെയെത്തുന്നു. മൂന്ന് വർഷം മുമ്പായിരുന്നു താരം എവർട്ടൺ വിട്ട് പി എസ് ജിയിലേക്ക് എത്തിയത്. ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ എവർട്ടൺ തീവ്രമായി ശ്രമിക്കുകയാണ്‌. ലോണിൽ സ്വന്തമാക്കാനും സ്ഥിര കരാറിൽ സ്വന്തമാക്കാനും എവർട്ടൺ ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള ചർച്ചകൾ ആണ് നടക്കുന്നത്.

ഇപ്പോൾ 2023 സമ്മർ വരെയുള്ള കരാർ ആണ് ഇദ്രിസക്ക് പി എസ് ജിയിൽ ഉള്ളത്. 32കാരനായ താരം 2016 മുതൽ 2019വരെ എവർട്ടണിലുണ്ടായിരുന്നു. അന്ന് എവർട്ടണായി നൂറോളം മത്സരങ്ങൾ കളിച്ചിരുന്നു. പി എസ് ജി മധ്യനിരയിലും നിർണായക പ്രകടനം നടത്താൻ താരത്തിനായിരുന്നു. പി എസ് ജിക്ക് ഒപ്പം ആറ് കിരീടങ്ങൾ താരം നേടിയിട്ടുണ്ട്.

Exit mobile version