Site icon Fanport

ഇബ്രാഹിമോവിച് ഇനി എ സി മിലാനിൽ!!

ഇബ്രാഹിമോവിച് ഇറ്റലിയിലേക്ക് മടങ്ങും എന്ന് ഉറപ്പായി. ഇബ്രാഹിമോവിചും എ സി മിലാനുമായി കരാറിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമമായ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു. കരാറിൽ താരം ജനുവരി ആദ്യത്തിൽ ഒപ്പിവെക്കും. ഒരു വർഷത്തെ കരാറിലാകും ഇബ്ര എ സി മിലാനിൽ തിരികെയെത്തുക. 38കാരനായ ഇബ്രാഹിമോവിച് നേരത്തെ തന്നെ ഇറ്റലിയിലേക്ക് താൻ മടങ്ങും എന്ന് പറഞ്ഞിരുന്നു.

അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയുമായുള്ള കരാർ അവസാനിച്ചതോടെ അമേരിക്ക വിടാൻ ഇബ്ര തീരുമാനിച്ചിരുന്നു. 18 മാസത്തോളം അമേരിക്കയിൽ കളിച്ച ഇബ്ര അവിടെ ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു‌. നേരത്തെ എ സി മിലാനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര അവർക്ക് ഒപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്. മിലാനു വേണ്ടി 85 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളും മുമ്പ് ഇബ്ര നേടിയിട്ടുണ്ട്. ഇബ്രയുടെ വരവ് തങ്ങളെ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് മിലാൻ ആരാധകർ.

Exit mobile version