Picsart 24 01 09 11 11 31 265

ചെൽസി യുവതാരം ഇയാൻ മാറ്റ്സൻ ഡോർട്മുണ്ടിലേക്ക്

ചെൽസിയുടെ യുവ ഡിഫൻഡർ ഇയാൻ മാറ്റ്‌സനെ ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കുന്നു. ലോൺ കരാറിൽ ആകും താരത്തെ ഡോർട്മുണ്ട് സൈൻ ചെയ്യുക എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 21-കാരനെ ലോണിന് അവസാനം ഡോർട്മുണ്ടിന് സ്വന്തമാക്കാൻ ആകുന്ന വ്യവസ്ഥയും കരാറിൽ ഉണ്ടാകും. കഴിഞ്ഞ സീസണ മാറ്റ്സൺ ബേർൺലിയിൽ ലോണിൽ കളിച്ച് അവിടെ തിളങ്ങിയിരുന്നു‌.

പല ഇംഗ്ലീഷ് ക്ലബ്ബുകളും താരത്തിനായി നേരത്തെ രംഗത്ത് ഉണ്ടായിരുന്നു. മാറ്റ്സണ് ചെൽസിയിൽ അധികം അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് താരവും ക്ലബ് വിടാനായി ശ്രമിക്കുന്നുണ്ടായിരുന്നു. ലെഫ്റ്റ് ബാക്കായും വിംഗറായും പ്രവർത്തിക്കാൻ കഴിവുള്ള താരമാണ് മാറ്റ്സൺ. ബെൻ ചിൽവെലും മാർക്ക് കുക്കുറെയയും ഉള്ളത് കൊണ്ട് ചെൽസി ലെഫ്റ്റ് ബാക്ക് പൊസിഷനിൽ അവസരം കിട്ടുക എളുപ്പമല്ല.

Exit mobile version