Site icon Fanport

ലോരിസ് സ്പർസ് വിടും, ഇനി സൗദിയിലേക്ക് എന്ന് സൂചനകൾ

സ്പർസിന്റെ ഒന്നാം ഗോൾ കീപ്പർ ആയ ഹ്യൂഗോ ലോരിസ് ഈ സീസണോടെ ക്ലബ് വിടും. അവസാന 11 വർഷമായൊ സ്പർസിനൊപ്പം ഉള്ള താരമാണ് ലോരിസ്. സ്പർസിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് ലോരിസ്. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ആകും ലോരിസിന്റെ അടുത്ത ക്ലബ് എന്നാണ് സൂചനകൾ. താരവും അൽ ഹിലാലും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.

ലോറിസ് 23 01 10 09 12 06 662

കഴിഞ്ഞ ജനുവരിയിൽ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും ലോരിസ് വിരമിച്ചിരുന്നു. ലോറിസ് നാല് ലോകകപ്പുകളിലും മൂന്ന് യൂറോകളിലും ഫ്രാൻസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018-ൽ ലോകകപ്പ് കിരീടത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. ടോട്ടനത്തിന് ഒപ്പം ഇത്ര നീണ്ടകാലം കളിച്ചു എങ്കിലും ഒരു കിരീടം നേടാൻ ആകാതെയാണ് ലോരിസ് ക്ലബ് വിടുന്നത്. ബ്രെന്റ്ഫോർഡിന്റെ ഗോൾ കീപ്പർ ആയ ഡേവിഡ് റയയെ പകരക്കാരനായി എത്തിക്കാൻ സ്പർസ് ശ്രമിക്കുന്നുണ്ട്.

Exit mobile version