Site icon Fanport

ഹഡ്സൺ ഒഡോയ് ലോണിൽ ലെവർകൂസനിൽ

ഹഡ്സൺ ഒഡോയ് ലോണിൽ ജർമ്മനിയിലേക്ക്. കളിക്കാൻ അവസരം ഇല്ലാത്തതിനാൽ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് ചെൽസി വിടാൻ അനുവദിക്കണം എന്ന കാലം ഹഡ്സൺ-ഒഡോയി നേരത്തെ തന്നെ ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു. ജർമ്മൻ ക്ലബായ ബയർ ലെവർകൂസൻ ആണ് താരത്തെ സൈൻ ചെയ്യുന്നത്. ഇന്നലെ മെഡിക്കൽ പൂർത്തിയാക്കിയ ഒഡോയിൽ ജർമ്മൻ ക്ലബിൽ കരാർ ഒപ്പുവെച്ചു.

ലെസ്റ്റർ സിറ്റിയും സതാമ്പ്ടണും ഒഡോയിക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും 21കാരനെ പ്രീമിയർ ലീഗിലെ മറ്റു ക്ലബുകളിലേക്ക് അയക്കാൻ ചെൽസി തയ്യാറായില്ല. ഇപ്പോൾ 2024 വരെ താരത്തിന് ചെൽസിയിൽ കരാറുണ്ട്. അതുകൊണ്ട് തന്നെ ലോൺ കാലാവധി കഴിഞ്ഞ് താരം തിരികെ ചെൽസിയിൽ എത്തും.

Exit mobile version