യുവന്റസ് വിട്ട ഹിഗ്വെയിൻ ഇന്റർ മിയാമിയിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനിയൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമിയിൽ. മൂന്ന് ലാ ലീഗ കിരീടങ്ങൾക്കും മുന്ന് സീരി എ കിരീടങ്ങൾക്കും ശേഷമാണ് മേജർ ലീഗ് സോക്കറിൽ പുതിയ ചാലഞ്ചുകൾ നേരിടാൻ ഹിഗ്വെയിൻ എത്തുന്നത്. മറ്റൊരു യുവന്റസ് താരമായ ബ്ലൈസെ മാറ്റ്യൂഡിയോടൊപ്പമായിരിക്കും ഇന്റർ മിയാമിയിൽ ഹിഗ്വെയിൻ ഇറങ്ങുക. മുൻ റയൽ മാഡ്രിഡ് താരമായ ഹിഗ്വെയിൻ ഇന്റർ മിയാമി സഹ ഉടമസ്ഥൻ കൂടിയായ ഡേവിഡ് ബെക്കാമിനൊപ്പം കളിച്ചിട്ടുമുണ്ട്.

2016ൽ നാപോളിയിൽ നിന്നുമാണ് യുവന്റസ് ഗോൺസാലോ ഹിഗ്വെയിനെ സ്വന്തമാക്കിയത്. യുവന്റസിന് വേണ്ടി 66 ഗോളുകളടിച്ച ഹിഗ്വെയിൻ 5 കിരീടങ്ങൾ ക്ലബ്ബിനോടൊപ്പം നേടിയാണ് ക്ലബ്ബ് വിടുന്നത്. യുവന്റ്സിന്റെ പുതിയ പരീശീലകൻ ആന്ദ്രെ പിർലോയുടെ പ്ലാനുകളിൽ താൻ ഇല്ലെന്നറിഞ്ഞതിന് ശേഷമാണ് ഹിഗ്വെയിൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.