Site icon Fanport

മുൻ ഹഡേഴ്സ്ഫീൽഡ് താരത്തെ സ്വന്തമാക്കി റിയൽ കാശ്മീർ

ഒരു ഗംഭീര സൈനിംഗ് പൂർത്തിയാക്കി റിയൽ കാശ്മീർ. സ്കോട്ലൻഡ് താരമായ കാലം ഹിഗിൻബോതം ആണ് റിയൽ കാശ്മീരിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബുമായി ഒപ്പുവെച്ചത്. 30കാരനായ ഹിഗിൻബോതം ഇംഗ്ലണ്ടിലെ പല പ്രമുഖ ക്ലബുകൾക്കായും കളിച്ച് പരിചയമുള്ള താരമാണ്.

അവസാന മൂന്ന് സീസണുകളായി സ്കോട്ടിഷ് ക്ലബായ ഡുൻഫെർമ്ലിനിൽ ആയിരുന്നു. പ്രീമിയ ലീഗ് ക്ലബായിരുന്ന ഹഡേഴ്സ് ഫീൽഡിനു വേണ്ടിയും കളിച്ചിട്ടുണ്ട്. സാൽഫോർഡ് സിറ്റി, ഓൾഡുഹാം, ബാർൻസ്ലി തുടങ്ങി ഇഷ്ടം പോലെ ക്ലബുകളുടെ ഭാഗമായിട്ടുണ്ട്. വിങ്ങറായ ഹിഗിൻബോതം സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്.

Exit mobile version