മുൻ ബേൺലി താരം ഇനി ന്യൂകാസിലിൽ

- Advertisement -

മുൻ ബേൺലി താരം ജെഫ് ഹെൻഡ്രിക് ഇനി ന്യൂകാസിൽ യുണൈറ്റഡിൽ. ഫ്രീ ട്രാൻസ്ഫറിൽ 4 വർഷത്തെ കരാറിലാണ് മാഗ്‌പീസ് താരത്തെ സ്വന്തമാക്കിയത്. റിപബ്ലിക് ഓഫ് അയർലാൻഡ് ദേശീയ താരമാണ് ഹെൻഡ്രിക്‌. 28 വയസുകാരനായ താരം ബേൺലിയിൽ തന്റെ കരാർ അവസാനിച്ചതോടെയാണ് പുതിയ ക്ലബ്ബിൽ ചേർന്നത്.

ഡർബി കൗണ്ടിയിൽ കരിയർ ആരംഭിച്ച താരം 2016 ലാണ് ബേൺലിയിൽ എത്തിയത്. 2013 മുതൽ അയർലൻഡ് ദേശീയ ടീമിൽ അംഗമായ താരം അവർക്കായി 54 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ 100 മത്സരങ്ങളിൽ ഏറെ അനുഭവസമ്പത്തുള്ള താരം ടീമിന് മുതൽകൂട്ടാകും എന്ന് തന്നെയാണ് ന്യൂകാസിലിന്റെ പ്രതീക്ഷ.

Advertisement