20230717 180918

ഹെക്റ്റർ ബെല്ലരിൻ റയൽ ബെറ്റിസിലേക്ക് തിരിച്ചെത്തി

മുൻ ആഴ്‌സനൽ താരം ഹെക്ടർ ബെല്ലരിൻ റയൽ ബെറ്റിസിൽ എത്തി. സീസണോടെ ഫ്രീ ഏജന്റ് ആയിരുന്ന താരം തന്റെ മുൻ ക്ലബ്ബിന്റെ ഓഫർ അംഗീകരിക്കുകയായിരുന്നു. നേരത്തെ തന്നെ ബെല്ലാരിനുമായി ധാരണയിൽ എതിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ മൂലം ബെറ്റിസിന്റെ പുതിയ കൈമാറ്റങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. നാല് വർഷത്തെ കരാർ ആണ് താരം ബെറ്റിസിൽ ഒപ്പിട്ടത്. ബാഴ്‌സലോണ താരം അലക്‌സ് കോള്ളാഡോയെയാണ് ടീം അടുത്തതായി ഉന്നമിടുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവുമായും ബെറ്റിസ് ധാരണയിൽ എത്തിയിട്ടുണ്ട്.

Hector Bellarin, ഫ്രാങ്ക് കെസ്സി, ഹെക്ടർ ബെല്ലാരിന് Barcelona, ബാഴ്‌സലോണ

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സയിൽ എത്തിയ ബെല്ലാരിന് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പം ആയിരുന്നില്ല. ഇതോടെ ജനുവരിയിൽ തന്നെ സ്പോർട്ടിങ്ങിലേക്ക് ചേക്കേറേണ്ടി വന്നു. അവിടെയും ദീർഘകാല കരാർ ഒപ്പിട്ടിരുന്നില്ല. സ്പെയിനിലേക്ക് തന്നെ തിരിച്ചു വരാൻ ആയിരുന്നു താരത്തിന്റെ പദ്ധതി. മുൻപ് ആഴ്‌സനലിൽ നിന്ന് ലോണിൽ കളിച്ചിരുന്ന ബെറ്റിസ് തന്നെ ആയിരുന്നു ലക്ഷ്യം. 2021-22 സീസണിൽ ബെറ്റിസിന്റെ ജേഴ്‌സി അണിഞ്ഞ ബെല്ലാരിൻ കോപ്പ ഡെൽ റേയും നേടിയിരുന്നു. ഇതിന് പിറകെ താരത്തിനെ സ്വന്തമാക്കാൻ ബെറ്റിസ് ശ്രമിച്ചിരുന്നെങ്കിലും അന്നും സാമ്പത്തിക പ്രശ്‌നങ്ങൾ വിലങ്ങു തടിയായി. ഒരിടവേളയ്ക്ക് ശേഷം തന്റെ താളം വീണ്ടെടുത്ത തട്ടകത്തിലേക്ക് തന്നെ തിരികെ എത്തുന്നത് ബെല്ലാരിനും ആത്മവിശ്വാസം ഏകും.

Exit mobile version