ഹസാർഡിന്റെ അനിയൻ ഹസാർഡും ഇനി ചെൽസിയിൽ

ബെൽജിയൻ സൂപ്പർ സ്റ്റാർ ഈഡൻ ഹസാർഡ് അണിഞ്ഞ ചെൽസി ജേഴ്സി അണിയാൻ ഹസാർഡിന്റെ അനിയൻ കെയ്ലൻ ഹസാർഡും. ട്രാൻസ്ഫർ സീസൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെയാണ് അനിയൻ ഹസാർഡിനെ ചെൽസി സ്വന്തമാക്കിയത്. ചെൽസിയുടെ ഡെവലപ്മെന്റ് സ്ക്വാഡിലാകും 22കാരനായ താരം കളിക്കുക.

അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയിരുന്ന കെയ്ലിയൻ ഹസാർഡ് ഹംഗേറിയൻ ക്ലബിൽ കളിക്കുകയായിരുന്നു. സെപ്റ്റംബർ ഒമ്പതിനു നടക്കുന്ന സണ്ടർലാൻഡിനെതിരായ മത്സരത്തിൽ ചെൽസി ഡെവലപ്മെന്റ് സ്ക്വാഡിന് വേണ്ടി ഹസാർഡ് അരങ്ങേറും. ചെൽസിക്കു വേണ്ടി കളിക്കുന്ന മൂന്നാമത്തെ ഹസാർഡാണ് കെയ്ലിയൻ. മുമ്പ് ഹസാർഡിന്റെ മറ്റൊരു സഹോദരനായ തോർഗാൻ ഹസാർഡും ചെൽസിയയിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്ര വിജയത്തിലേക്ക് ബാറ്റ് വീശി വെസ്റ്റിന്‍ഡീസ്
Next articleലോകകപ്പ് യോഗ്യത; സൂപ്പർ ഗോളുകളോടെ സൗദിയെ വീഴ്ത്തി യു എ ഇ