Site icon Fanport

ജോ ഹാർട്ട് ഇനി സ്കോട്ലൻഡിൽ

ഇംഗ്ലീഷ് ഗോൾകീപ്പർ ജോ ഹാർട്ട് ഇനി സ്കോട്ലൻഡിൽ കളിക്കും. സെൽറ്റിക്ക് ആണ് ജോ ഹാർട്ടിനെ സ്പർസിൽ നിന്ന് സ്വന്തമാക്കുന്നത്. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കും. അവസാന സീസണിൽ ആയിരുന്നു ഹാർട് സ്പർസിൽ എത്തിയത്. സെൽറ്റിക്കിൽ ഒന്നാം നമ്പർ ആകാൻ ആകുമെന്ന പ്രതീക്ഷയിലാണ് ജോ ഹാർട്ട് സൈൻ ചെയ്യുന്നത്.

മുമ്പ് 12 വർഷത്തോളം മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമായിരുന്നു ഹാർട്ട്. മുമ്പ് ലോണിൽ വെസ്റ്റ് ഹാമിനായും ഇറ്റാലിയൻ ക്ലബായ ടൊറീനോയ്ക്കായും ഹാർട് കളിച്ചിട്ടുണ്ട്. 2006ൽ സിറ്റിയിൽ എത്തിയ ഹാർട്ട് 266 മത്സരങ്ങൾ സിറ്റി ജേഴ്സിയിൽ കളിചൽച്ചിരുന്നു. രണ്ട് തവണ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. നാലു സീസണുകളിൽ പ്രീമിയർ ലെഗ് ഗോൾഡൻ ഗ്ലോവും ഹർട്ട് മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version