Picsart 23 05 27 12 19 36 608

ഹാരി കെയ്നെ സ്വന്തമാക്കാൻ റയൽ മാഡ്രിഡും ശ്രമിക്കും

സ്പർസ് വിടാൻ സാധ്യതയുള്ള ഹാരി കെയ്നെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ശ്രമിക്കും. റയൽ മാനേജർ കാർലോ ആഞ്ചലോട്ടി കെയ്നിനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മാനേജ്മെന്റുമായി സംസാരിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരീം ബെൻസെമക്ക് പ്രായം ആകുന്നത് കൊണ്ട് തന്നെ ഒരു പുതിയ സ്ട്രൈക്കറെ എത്തിക്കാൻ റയൽ മാഡ്രിഡ് കഴിഞ്ഞ സമ്മർ മുതൽ ശ്രമിക്കുന്നുണ്ട്.

ഹാരി കെയ്ൻ പക്ഷെ റയൽ മാഡ്രിഡിന്റെ ഓഫർ വന്നാലും സ്പെയിനിലേക്ക് പോകുമോ എന്നത് സംശയമാണ്. ഇംഗ്ലണ്ടിൽ തന്നെ തുടരാൻ ആണ് ഹാരി കെയ്ൻ ആഗ്രഹിക്കുന്നത്‌. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കെയ്നിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ വരികയാണെങ്കിൽ താരം അതാകും സ്വീകരിക്കുക. 29കാരനായ ഹാരി കെയ്ന് സ്പർസിൽ ഇനി ഒഎഉ വർഷത്തെ കരാർ കൂടിയാണ് ബാക്കിയുള്ളത്.

Exit mobile version