Picsart 23 06 26 17 47 37 985

ഇംഗ്ലീഷ് യുവ ലെഫ്റ്റ് ബാക്ക് അമസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സൈനിംഗ് പൂർത്തിയാക്കുകയാണ്. വാട്ട്‌ഫോർഡ് യുവ ഡിഫൻഡർ ഹാരി അമസിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യുന്നത്‌. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നാലു വർഷത്തെ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. 16 വയസ്സുകാരൻ ആയ ലെഫ്റ്റ് ബാക്ക് വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരമാണ്‌.

അമാസ് തന്റെ ഒമ്പതാം വയസ്സ് മുതൽ വാറ്റ്ഫോർഡിലുണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് ചെറിയ തുക മാത്രമെ അമാസിനെ സ്വന്തമാക്കാനായി നൽകേണ്ടി വരികയുള്ളൂ‌. വാറ്റ്ഫോർഡിന്റെയും ഇംഗ്ലണ്ടിന്റെയും അണ്ടർ 18, അണ്ടർ 21 ടീമുകൾക്കായി അദ്ദേഹം ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ എഫ്എ കപ്പിൽ റീഡിംഗിനെ നേരിട്ട വാറ്റ്ഫോർഡ് ടീമിന്റെ ബെഞ്ചിൽ അമാസ് ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് നേരെ താരത്തെ സീനിയർ ടീമിൽ ഉൾപ്പെടുത്തുമോ എന്നത് കണ്ടറിയണം.

Exit mobile version