Picsart 24 08 28 16 49 20 484

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹാന്നിബൽ ഇനി ബേർൺലിയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിങ് മിഡ്ഫീൽഡർ ഹാന്നിബൽ മെജ്ബ്രി ബേർൺലിയിലേക്ക്. ചാമ്പ്യൻഷിപ്പ് ക്ലബായ ബേർൺലി ഹാന്നിബലിനായി നൽകിയ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീകരിച്ചു. 9 മില്യൺ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ ഫീ ആയി ലഭിക്കുക. കരാറിൽ ഒരു സെൽ ഓൺ ക്ലോസും യുണൈറ്റഡ് വെക്കും. കഴിഞ്ഞ സീസണിൽ താരം സെവിയിൽ ലോണിൽ കളിച്ചിരുന്നു‌.

21കാരനായ ടുണീഷ്യൻ താരം അവസാന അഞ്ചു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാന്നിബലിന്റെ കരാർ ഈ വർഷത്തോടെ അവസാനിക്കാൻ പോവുകയാണ്. മുമ്പ് ബർമിങ്ഹാം സിറ്റിയിലും ഹാന്നിബൽ ലോണിൽ കളിച്ചിട്ടുണ്ട്..

Exit mobile version