ഹകീമിക്ക് വേണ്ടി ചെൽസി രംഗത്ത്!! വൻ ഓഫറുമായി അബ്രഹമോവിച്

Img 20210609 183258
- Advertisement -

ഹകീമിക്കായുള്ള ട്രാൻസ്ഫർ യുദ്ധം കടുക്കുകയാണ്. പി എസ് ജിക്ക് ഒപ്പം ചെൽസിയും അച്റഫ് ഹകീമിക്കായി രംഗത്ത് എത്തിയിരിക്കുകയാണ്. പി എസ് ജിയുടെ 60 മില്യൺ എന്ന ഓഫറിനും മുകളിൽ ഓഫറുമായാണ് ചെൽസി ഉടമ അബ്രഹോമാവിച് ഇന്റർ മിലനെ സമീപിച്ചിരികുകയാണ്. ഹകീമിക്കും ചെൽസിയിലേക്ക് വരാൻ ആണ് താല്പര്യം എന്നാണ് സൂചനകൾ. ചെൽസി ഹകീമിയുമായി നേരിട്ട് ചർച്ചകൾ നടത്തുകയാണെന്ന് ട്രാൻസ്ഫർ വിദ്ഗ്ദൻ ഫബ്രിസിയോ റൊമാനോ പറയുന്നു.

ഇന്റർ മിലാനു വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച റൈറ്റ് ബാക്ക് അഷ്റഫ് ഹകീമിയെ സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് ഇന്റർ മിലാൻ വിൽക്കുന്നത്‌. 60 മില്യണോളം ആണ് ഹകീമിക്കായി പി എസ് ജി വാഗ്ദാനം ചെയ്തത് എങ്കിലും ഇന്റർ ആവശ്യപ്പെടുന്നത് 80 മില്യണാണ്. ആ തുക ചെൽസി നൽകിയേക്കും. ഹകീമി കൂടെ എത്തിയാൽ ചെൽസി ആരും ഭയക്കുന്ന ടീമായി മാറും.

കഴിഞ്ഞ സീസണിൽ 45 മില്യണായിരുന്നു ഹകീമി റയൽ മാഡ്രിഡിൽ നിന്ന് ഇന്റർ മിലാനിലേക്ക് എത്തിയത്. റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഹകീമി ജർമ്മനിയിൽ ഡോർട്മുണ്ടിനായി രണ്ട് വർഷം കളിച്ച് ലോക ശ്രദ്ധ നേടിയിരുന്നു. ചെൽസി 80 മില്യണൊപ്പം താരങ്ങളെ കൂടെ ഇന്റർ മിലാന് നൽകാൻ ഒരുക്കമാണ്.

Advertisement