തിരൂരിന്റെ സ്വത്ത് അബ്ദുൽ ഹക്കു ഇനി ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം

- Advertisement -

അനസ് എടത്തൊടിക, സന്ദേശ് ജിങ്കൻ, ലാൽറുവത്താര എന്നീ മൂന്ന് മികച്ച സെന്റർ ബാക്കുകൾക്കൊപ്പം സെന്റർ ബാക്കിലെ ഒരു ഭാവി വാഗ്ദാനം കൂടെ ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയുകയാണ്. തിരൂരിന്റെ സ്വന്തം ഹക്കുവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ തന്നെ ഹക്കുവുമായി കരാറിൽ എത്തിയിരുന്നു എങ്കിലും സാങ്കേതിക പൂർത്തിയാക്കി ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിലായിരുന്നു ഹൽകു കഴിഞ്ഞ വർഷം കളിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ എമേർജിംഗ് പ്ലയർക്കുള്ള അവാർഡ് വാങ്ങി താരമായ ഹക്കുവിന് പക്ഷെ സീസൺ രണ്ടാം പകുതിയിൽ അധികം അവസരങ്ങൾ നോർത്ത് ഈസ്റ്റിൽ ലഭിച്ചില്ല.

സാറ്റ് തിരൂരിൽ നിന്ന് വളർന്നു വന്ന തിരൂർ താരങ്ങളിൽ പ്രധാനിയാണ് ഹക്കു. പ്രതിരോധത്തിൽ അനസ് എടത്തൊടിക കഴിഞ്ഞാൽ അടുത്ത കാലത്തെ മലപ്പുറത്തിന്റെ ഏറ്റവും വലിയ സംഭാവനയും ഹക്കുവാണ്. രണ്ട് സീസൺ മുമ്പ് സെക്കൻഡ് ഡിവിഷനിൽ ഫതേഹിനു വേണ്ടി നടത്തിയ പ്രകടനമാണ് ഹക്കുവിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്. മുമ്പ് 3 വർഷത്തോളം കാലം ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement