Site icon Fanport

ഹകൻ മിലാനിൽ തുടരും, പക്ഷെ അത് വൈരികളായ ഇന്ററിനൊപ്പം ആകും

എ സി മിലാന്റെ വിശ്വസ്ഥനായിരുന്ന മധ്യനിര താരം ഹകൻ ചാഹനഗ്ലു ക്ലബ് വിടും. മിലാൻ ഓഫർ ചെയ്ത പുതിയ കരാർ താരം നിരസിച്ചു കൊണ്ട് താരം മിലാന്റെ ചിരവൈരികളായ ഇന്റർ മിലാനിലേക്ക് പോവുകയാണ്. ഫ്രീ ഏജന്റായ ഹകൻ നാളെ ഔദ്യോഗികമായി ഇന്റർ മിലാൻ താരമാകും. 2024വരെയുള്ള കരാർ ആകും ഇന്റർ മിലാനിൽ താരം ഒപ്പുവെക്കുക.

5 മില്യൺ പ്രതിവർഷം വേതനം ലഭിക്കുന്ന വേതന കരാർ ആകും ഹകൻ ഒപ്പുവെക്കുക. ചാഹനഗ്ലുവിന് വേണ്ടി യുവന്റസും ഇറ്റലിക്ക് നിന്ന് പുറത്ത് നിന്നുള്ള ക്ലബുകളും ഒക്കെ ഓഫറുമായി എത്തിയിരുന്നു‌. എല്ലാം നിരസിച്ചാണ് സീരി എ ചാമ്പ്യന്മാർക്കൊപ്പം ഹകൻ ചേരുന്നത്. 27കാരനായ താരം അവസാന നാലു വർഷമായി എ സി മിലാനിൽ ഉണ്ട്. ഇതിനു മുമ്പ് ജർമ്മൻ ക്ലബായ ലെവർകൂസനിലായിരുന്നു. തുർക്കിക്ക് ഒപ്പം യൂറോ കപ്പിൽ കളിച്ചെങ്കിലും ഹകന് തിളങ്ങാൻ ആയിരുന്നില്ല.

Exit mobile version