തൃശ്ശൂരിൽ നിന്ന് ഡൽഹി യുണൈറ്റഡിലേക്ക് ഹഫീസ് റഹ്മാൻ

- Advertisement -

തൃശ്ശൂർ ചെറു തുരുത്തി സ്വദേശി ഹഫീസ് റഹ്മാൻ ഇനി ഡൽഹി യുണൈറ്റഡിന്റെ ജേഴ്സിയിൽ കളിക്കും. വടക്കാഞ്ചേരി വ്യാസ എൻ എസ് എസ് കോളേജ് വിദ്യാർത്ഥിയായ ഹഫീസിന് ട്രയൽസിൽ മികവു തെളിയിച്ചതിലൂടെയാണ് ഡൽഹി യുണൈറ്റഡിലേക്ക് സിലക്ഷൻ കിട്ടിയത്. ഇത്തവണ ശക്തമായ നിരയുമായി സെക്കൻഡ് ഡിവിഷൻ ഐ ലീഗിന് ഇറങ്ങാൻ ഉദ്ദേശിക്കുന്ന ഡൽഹി യുണൈറ്റഡിനൊപ്പം മലയാളി കരുത്തായി ഹഫീസിന്റെ സാന്നിദ്ധ്യവും ഉണ്ടാകും എന്ന് ഇതോടെ ഉറപ്പായി.

സെന്റർ ബാക്കായി മികവു തെളിയിച്ചിട്ടുള്ള ഹഫീസ് ഡൽഹിയുടെ പ്രതിരോധത്തിന് കരുത്താകുമെന്നാണ് കരുതപ്പെടുന്നത്. ചെറുതുരുത്തി ഫുട്ബോൾ അസോസിയേഷൻ ടീമിനു വേണ്ടി പന്തുതട്ടിയാണ് ഹഫീസ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടന്ന ട്രയൽസിൽ രണ്ടു ഘട്ടത്തിലും കഴിവു തെളിയിച്ചാണ് ഡൽഹിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹഫീസ് റഹ്മാൻ ഉൾപ്പെടെ അരഡസനോളം മലയാളി താരങ്ങൾ ഇത്തവണ ഡൽഹി യുണൈറ്റഡിനു വേണ്ടി ബൂട്ടുകെട്ടുന്നുണ്ട്.

ഷഫീഖ് സാർ, മാജിദ് സാർ, കുഞ്ഞുക്ക എന്നിവരുടെ കോച്ചിംഗിലൂടെയാണ് ഹഫീസ് ഉയർന്നു വന്നത്. ഹഫീസിന്റെ വളർച്ചയിൽ പൂർണ്ണ പിന്തുണയുമായി ചെറുതുരുത്തി ബംഗ്ലാവുപറമ്പിൽ ഹൗസിൽ രക്ഷിതാക്കളായ അബ്ബാസും സൈനബയും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement