ഹാലാൻഡിനെ സ്വന്തമാക്കാൻ യുവന്റസ് ശ്രമം

- Advertisement -

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഗംഭീര പ്രകടനം നടത്തുന്ന യുവതാരം എർലിങ് ഹാലാൻഡിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ യുവന്റസിന്റ് ശ്രമം. ഈ ജനുവരി മുതൽ 20 മില്യന്റെ റിലീസ് ക്ലോസ് നൽകി ആർക്കും ഹാലാൻഡിനെ സ്വന്തമാക്കാം. ഇപ്പോൾ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗുന്റെ താരമാണ് ഹാലാൻഡ്.

ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ നാപോളി, ലിവർപൂൾ തുടങ്ങിയ ടീമിനെതിരെയെല്ലാം ഹാലാൻഡ് ഗോൾ നേടിയിരുന്നു. 19കാരനായ ഹാലാൻഡ് ഓസ്ട്രിയ ലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്കോററുമാണ്. 20 മില്യൺ ബൈ ഔട്ട് ക്ലോസിന് പകരം താരത്തിന് പുതിയ ഓഫർ നൽകി സ്വന്തമാക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. വർഷത്തിൽ 3 മില്യൺ വേതനമുള്ള ഓഫറാണ് യുവന്റസ് മുന്നോട്ട് വെക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ഡോർട്മുണ്ടും ഹാലാൻഡിനായി രംഗത്തുണ്ട്

Advertisement