Picsart 24 08 23 09 58 41 233

ബ്രസീലിയൻ യുവ ഫോർവേഡ് ഗുസ്താവോ നൂനസിനെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കി

ബ്രസീലിയൻ യുവ ഫോർവേഡ് ഗുസ്താവോ നൂനസിനെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കി. ഗുസ്താവോ ബ്രെൻ്റ്‌ഫോർഡിൽ ചേരാനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. ഗ്രെമിയോയിൽ ആയിരുന്നു താരം കളിച്ചു കൊണ്ടിരുന്നത്. 2021 മുതൽ ഗ്രെമിയോക്ക് ഒപ്പം താരം ഉണ്ട്. ഈ വർഷമാണ് അവർക്ക് ആയി സീനിയർ അരങ്ങേറ്റം നടത്തിയത്.


ഏകദേശം 12 ദശലക്ഷം യൂറോ നൽകിയാണ് ബ്രെന്റ്ഫോർഡ് താരത്തെ സ്വന്തമാക്കുന്നത്. 18കാരന്റെ കരാറിൽ 20% സെൽ ഓൺ ക്ലോസ് ഗ്രെമിയോ വെക്കും. താരത്തിന് അവിടെ 2028വരെയുള്ള കരാർ ഉണ്ടായിരുന്നു. ഇപ്പോൾ ബ്രെന്റ്ഫോർഡിൽ 2030വരെയുള്ള കരാർ താരം ഒപ്പുവെക്കും എന്നാണ് റിപ്പോർട്ട്.

Exit mobile version