Site icon Fanport

ഗുർപ്രീത് സിംഗ് ഇനി ഐസാൾ എഫ് സി വലകാക്കും

യുവ ഗോൾകീപ്പർ ഗുർപ്രീത് സിംഗിനെ പുതിയ ഐലീഗ് സീസണായി ഐസാൾ എഫ് സി സ്വന്തമാക്കി. 23കാരനായ താരവുമായി രണ്ട് വർഷത്തെ കരാറിലാണ് ഐസാൾ എത്തിയിരിക്കുന്നത്. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഐ എസ് എൽ കളിച്ച താരമാണ്. ഗോവൻ ക്ലബായ ഡെമ്പോ എഫ് സിയിലാണ് താരം കരിയറിന്റെ കൂടുതൽ ഭാഗവും ഇതുവരെ ചിലവഴിച്ചത്.

മുമ്പ് ഡെൽഹി യുണൈറ്റഡിന് വേണ്ടിയും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. പഞ്ചാബ്, അമൃത്‌സർ സ്വദേശിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version