ഗുവന്ദോസി ആഴ്സണലിലേക്ക് തിരികെ വരില്ല, സീസൺ അവസാനം വരെ ജർമ്മനിയിൽ തുടരും

ആഴ്സണലിൽ നിന്ന് ലോണിൽ ഹെർത ബെർലിനിൽ കളിക്കുന്ന മധ്യനിരയ താരം മാറ്റിയോ ഗുവന്ദോസി ലോൺ അവസാനിപ്പിച്ച് തിരികെ വരില്ല. ഗുവന്ദോസിയെ ആഴ്സണൽ തിരികെ വിളിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് വേണ്ട എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഹെർതയിൽ എത്തിയ മുതൽ ഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചവെക്കുന്നത്.

അതുകൊണ്ട് തന്നെ ഈ സീസൺ അവസാനം വരെ ഗുവന്ദെസിയെ നിലനിർത്താൻ ആണ് ഹെർത ശ്രമിക്കുന്നത്. താരവും ജർമ്മനിയിൽ തുടരാൻ ആണ് താല്പര്യപ്പെടുന്നത്‌. എന്നാൽ ഈ സീസണി കഴിഞ്ഞ് സ്ഥിര കരാറിൽ ഗുവന്ദോസിയെ സൈൻ ചെയ്യണം എങ്കിൽ 29 മില്യണോളം വേണം എന്നാണ് ആഴ്സണൽ പറയുന്നത്.

Exit mobile version