Site icon Fanport

“സ്പെയിനിൽ തന്നെ ഉണ്ടാകും എന്ന് ഉറപ്പില്ല” ഗ്രീസ്മെൻ

താൻ സ്പെയിനിൽ തന്നെ ഇനി കളിക്കും എന്ന് ഉറപ്പില്ല എന്ന് ഫ്രഞ്ച് താരം ഗ്രീസ്മെൻ. ഈ സീസൺ ഒടുവിൽ അത്ലറ്റിക്കോ മാഡ്രിഡ് വിട്ട ഗ്രീസ്മെൻ ഇതുവരെ താൻ എവിടേക്കാണ് പോകുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ബാഴ്സലോണയിലേക്ക് ആകും ഗ്രീസ്മെൻ പോവുക എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത് എങ്കിലും അത് ഉറപ്പിക്കണ്ട എന്നാണ് ഗ്രീസ്മന്റെ പക്ഷം. എല്ലാവർക്കും ക്ഷമ ഉണ്ടാകണം എന്നും കുറച്കൂടെ കാത്തിരിക്കണം എന്നും ഗ്രീസ്മെൻ പറഞ്ഞു.

തന്റെ ഭാവിയാണ് അതുകൊണ്ട് തനിക്ക് എല്ലാവരേക്കാളും അതിൽ ആശങ്കയുണ്ട് എന്നും ഗ്രീസ്മെൻ പറഞ്ഞു. സ്പെയിനിൽ ഉണ്ടാകും എന്ന് ഉറപ്പില്ല. എവിടെ ആയിരിക്കും കളിക്കുക എന്ന് രണ്ടാഴ്ചക്കകം പറയാം എന്നും ഗ്രീസ്മെൻ പറഞ്ഞു. ബാഴ്സലോണ, പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് തുടങ്ങി എല്ലാ വൻ ക്ലബുകളിലേക്കും ഗ്രീസ്മൻ പോകും എന്ന് ഇപ്പോൾ അഭ്യൂഹങ്ങളുണ്ട്.

Exit mobile version