ഗ്രീസ്‌മാൻ സ്പെയ്നിൽ തന്നെ തുടരുമെന്ന് ഫ്രാൻസ് കോച്ച്

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ താരം അന്റോണി ഗ്രീസ്മാൻ സ്പെയ്നിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി ഫ്രാൻസ് കോച്ച് ദെഷാംപ്സ്. എന്നാൽ ഏതു ക്ലബിൽ ആണ് ഗ്രീസ്മാൻ വരുക എന്ന് അറിയില്ലെന്നും ദെഷാംപ്സ് വ്യക്തമാക്കി.

ഗ്രീസ്മാൻ ബാഴ്സലോണയിലേക്കോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ കൂറുമാറും എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ ഗ്രീസ്മാൻ സ്പെയ്നിൽ തന്നെ തുടരും എന്നാണ് ദെഷാംപ്സ് പറയുന്നത്. ലോകകപ് തുടങ്ങുന്നതിന് മുൻപ് തന്നെ തന്റെ ഭാവി അറിയാം എന്നു ഗ്രീസ്മാനും വ്യക്തമാക്കിയിരുന്നു. ഗ്രീസ്മാൻ അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരും എന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement