ഗ്രീസ്മൻ അത്ലറ്റിക്കോയിൽ, സൗൾ ചെൽസിയിൽ, പ്രശ്‌നങ്ങൾ മറികടന്ന് വലിയ ട്രാൻസ്ഫറുകൾ പൂർത്തിയായി

Img 20210901 073105

ട്രാൻസ്ഫർ വിൻഡൊയുടെ അവസാന നിമിഷങ്ങളിൽ നാടകീയത വലിയ ത്രില്ലാണ് ലോക ഫുട്ബോൾ പ്രേമികൾക്ക് നൽകിയത്. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡുമായി ബന്ധപ്പെട്ട രണ്ട് ട്രാൻസ്ഫറുകൾ ഉൾപ്പെടെ മൂന്ന് ട്രാൻസ്ഫറുകൾ ആണ് സമയത്തിന് നടപടി പൂർത്തിയാകാത്തതിനാൽ പ്രതിസന്ധിയിൽ ആയി എന്ന് എല്ലാവരും കരുതിയത്. അത്ലറ്റിക്കോ മാഡ്രിഡ് താരം സൗൾ ചെൽസിയിലേക്കും, ബാഴ്സലോണ താരം ഗ്രീസ്മൻ അത്ലറ്റിക്കോ മാഡ്രിഡിലേക്കും പോകാൻ കരാർ ധാരണ ആയതായിരുന്നു. ഗ്രീസ്മന് പകരമായി ബാഴ്സലോണ ഡിയോങിനെ സൈൻ ചെയ്യാൻ തീരുമാനിച്ചതും ഈ ട്രാൻസ്ഫറുകളെ അപേക്ഷിച്ചായുരുന്നു.

എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ വിനയായി. ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി അടച്ചിട്ടും ഈ മൂന്ന് ട്രാൻസ്ഫറുകൾ പൂർത്തിയായില്ല. പ്രഖ്യാപനങ്ങളും വന്നില്ല. നീണ്ട കാത്തിരിപ്പിന് ശേഷം ലാലിഗ ഗ്രീസ്മന്റെയും ഡിയോങ്ങിന്റെയും ട്രാൻസ്ഫറുകൾ സമയത്തിന് മുമ്പ് നടന്നിരുന്നു എന്നും എല്ലാ നടപടികളും ട്രാൻസ്ഫർ വിൻഡോ തീരുന്നതിന് തൊട്ടുമുമ്പ് പൂർത്തിയാക്കിയുരുന്നു എന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് ഈ ക്ലബുകളുടെ ആരാധകർക്ക് സമാധാനമായത്.

സൗൾ ചെൽസിയിലേക്ക് പോകുന്നത് ഉറപ്പായാൽ മാത്രമേ ഗ്രീസ്മനുമായി അത്ലറ്റിക്കോ മാഡ്രിഡിന് കരാർ ഒപ്പിടാൻ ആകുമായുരുന്നുള്ളൂ. എന്നാൽ സൗളിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത് വൈകിയത് കാര്യങ്ങൾ പ്രശ്നത്തിലാക്കി. ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാൻ കൂടുതം സമയം ഉണ്ടായിരുന്നത് കൊണ്ട് സൗളിന്റെ ട്രാൻസ്ഫർ ചെൽസിയും പൂർത്തിയാക്കി പ്രഖ്യാപനം വന്നു. എന്തായാലും ഈ മൂന്ന് ട്രാൻസ്ഫറുകൾ ട്രാൻസ്ഫർ വിൻഡോയുടെ ആവേശം എന്താണെന്ന് ഫുട്ബോൾ പ്രേമികളെ അറിയിച്ചു.

Previous article“സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനേക്കാൾ സുന്ദരമായി ഒന്നും ഇല്ല” – റൊണാൾഡോക്ക് ആശംസകളുമായി പെലെ
Next articleആദിൽ ഖാൻ ഇനി ഈസ്റ്റ് ബംഗാൾ താരം