ഗ്രെ ഇനി എവർട്ടണിൽ

Img 20210722 174237

അറ്റാക്കിംഗ് താരം ഡെമറെ ഗ്രേ ഇംഗ്ലീഷ് പ്രീമിയ ലീഗിലേക്ക് തിരികെയെത്തി. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെ ജർമ്മൻ ക്ലബായ ലെവർകൂസനിലേക്ക് പോയ താരത്തെ ഇപ്പോൾ എവർട്ടൺ ആണ് സ്വന്തമാക്കിയത്. താരം 2024വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. മുമ്പ് ലെസ്റ്റർ സിറ്റിയിൽ കളിച്ച് ഏവരുടെയും ശ്രദ്ധ നേടിയ താരമാണ് ഗ്രേ.

2016 മുതൽ 2020വരെ താരം ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്നു. ബർമിങ്ഹാം അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഡെമറെ ഗ്രെ‌. താരത്തിനായി ക്രിസ്റ്റൽ പാലസും രംഗത്തുണ്ടായിരുന്നു. എവർട്ടന്റെ ഈ സമ്മറിലെ മൂന്നാമത്തെ സൈനിംഗ് ആണിത്. ഇത്രയും വലിയൊരു ക്ലബ്ബിലൂടെ പ്രീമിയർ ലീഗിൽ തിരിച്ചെത്തിയതിൽ ഞാൻ സന്തുഷ്ടനാണ് എന്ന് ഗ്രേ പറഞ്ഞു.