അത്ലറ്റിക്കോയിൽ തുടരാൻ ഗ്രീസ്മാൻ, അടുത്ത വർഷം യുണൈറ്റഡിൽ എത്തിയേക്കും

ആഴ്ച്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ അന്റോണിയോ ഗ്രീസ്മാൻ അത്ലറ്റിക്കോ മാഡ്രിഡിൽ തുടരാൻ തീരുമാനിച്ചു.  2022 വരെ അത്ലറ്റിക്കോയിൽ തുടരാനാണ് ഗ്രീസ്മാൻ കരാറിൽ ഏർപ്പെട്ടത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ കുറെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമെന്ന് കരുതപെട്ട താരമായിരുന്നു ഗ്രീസ്മാൻ.  യൂണൈറ്റഡുമായുള്ള ട്രാൻസ്ഫറിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് താരം സമ്മതം മൂളുന്ന തരത്തിലായിരുന്നു മറുപടി പറഞ്ഞിരുന്നത്.

പക്ഷെ അത്ലറ്റികോ മാഡ്രിഡിന് ട്രാൻസ്ഫർ വിൻഡോയിൽ വന്ന വിലക്കാണ് കാര്യങ്ങൾ തകിടം മറിച്ചത്. 201 8 ജനുവരിയിലെ ട്രാൻസ്ഫർ വിന്ഡോ വരെ അത്ലറ്റികോ മാഡ്രിഡിന് കളിക്കാരെ ട്രാൻസ്ഫർ മാർക്കറ്റിൽ സ്വന്തമാക്കാൻ പറ്റില്ല. ജൂനിയർ താരങ്ങളുടെ ട്രാൻസ്ഫെരുമായി ബന്ധപ്പെട്ട പ്രശ്നനങ്ങളാണ് ഫിഫ അത്ലറ്റിക്കോയുടെ ട്രാൻസ്ഫറിന് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഫിഫയുടെ വിലക്കിനെതിരെ അന്താരാഷ്ട്ര സ്പോർട്സ് കോടതിയെ സമീപിച്ചെങ്കിലും ഫിഫയുടെ തീരുമാനം കോടതി ശരി വെക്കുകയായിരുന്നു.

അതെ സമയം 2015ൽ 80 മില്യണും 2016ൽ 100 മില്യൺ ആയി വർദ്ധിപ്പിച്ച  റിലീസ് തുക ഈ തവണ കൂട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ അടുത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ഗ്രീസ്മാനെ സ്വന്തമാക്കാൻ യുണൈറ്റഡിന് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാവുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമൂന്നു പതിറ്റാണ്ടിന്റെ ഫുട്ബോൾ സ്നേഹത്തെ അരങ്ങിലെത്തിക്കാൻ ടാറ്റ വരുന്നു ഐ എസ് എല്ലിൽ
Next articleമെർജറില്ലാതെ തന്നെ മരിക്കുന്ന ഇന്ത്യൻ ചാമ്പ്യന്മാർ, ഐസോൾ എഫ് സി