Picsart 23 08 21 09 54 29 430

എവർട്ടന്റെ ഡെമറായി ഗ്രേയെ സൗദി ക്ലബായ അൽ ശബാബ് സ്വന്തമാക്കുന്നു

സൗദി പ്രോ ലീഗ് ക്ലബ് അൽ-ഷബാബ് എവർട്ടൺ ഫോർവേഡ് ഡെമറായി ഗ്രേയെ സ്വന്തമാക്കുന്നു. താരത്തെ സൈൻ ചെയ്യാൻ ആയി അൽ ശബാബും എവർട്ടണുമായി കരാർ ധാരണയിൽ എത്തി. ഇപ്പോൾ അൽ ശബാബ് ഗ്രേയുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ ട്രാൻസ്ഫർ നടക്കും എന്ന് പ്രതീക്ഷിക്കപെടുന്നു.

27കാരനായ ഗ്രേക്ക് പരിക്ക് കാരണം ഈ സീസണിൽ എവർട്ടണിന്റെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളും നഷ്‌ടമായിരുന്നു. താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകൾ തന്നെ രംഗത്ത് ഉണ്ട്. 2021ൽ ആയിരുന്നു ഗ്രേ എവർട്ടണിൽ എത്തിയത്. അതിനു മുമ്പ് ലെവർകൂസനിൽ ആയിരുന്നു. ലെസ്റ്റർ സിറ്റിക്ക് ഒപ്പവും താരം ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം ഗ്രേ തന്റെ രാജ്യമായ ജമൈക്കൻ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഗോൾഡ് കപ്പ് ഫൈനലിലേക്ക് അവരെ നയിക്കുകയും ചെയ്തു. സൗദി ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കാൻ ആകാതിരുന്ന അൽ ശബാബ് ഈ ട്രാൻസ്ഫർ പെട്ടെന്ന് പൂർത്തിയാക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്‌.

Exit mobile version