Picsart 23 07 06 17 48 51 580

ഗ്രാനിറ്റ് ശാക്ക ഇനി ബയേർ ലെവർകുസനിൽ, ആഴ്‌സണൽ വിടും

ആഴ്‌സണലിന്റെ സ്വിസ് മധ്യനിര താരം ഗ്രാനിറ്റ് ശാക്ക ക്ലബ് വിടും എന്ന കാര്യം ഉറപ്പായി. ജർമ്മൻ ക്ലബ് ബയേർ ലെവർകുസനിലേക്ക് ആണ് നേരത്തെ തീരുമാനിച്ച പോലെ ശാക്ക പോവുന്നത്. നിലവിൽ ഡക്ലൻ റൈസ് ആഴ്‌സണലിൽ വരും എന്ന് ഉറപ്പായതോടെ താരത്തെ ക്ലബ് വിടാൻ ആഴ്‌സണൽ അനുവദിക്കുക ആയിരുന്നു.

ആഴ്‌സണൽ ആരാധകരോട് പലപ്പോഴും കലഹിച്ച ശാക്ക കഴിഞ്ഞ സീസണിലെ ഗംഭീര പ്രകടനം കൊണ്ട് ആരാധകർക്ക് വീണ്ടും പ്രിയപ്പെട്ട താരം ആയിരുന്നു. ആഴ്‌സണലിന് ആയുള്ള തന്റെ അവസാന കളിയിൽ ഇരട്ടഗോളുകൾ ആണ് സ്വിസ് ക്യാപ്റ്റൻ നേടിയത്. 25 മില്യൺ യൂറോ ആണ് ജർമ്മൻ ക്ലബ് ശാക്കക്ക് ആയി ആഴ്‌സണലിന് നൽകുക. 2028 വരെ 5 വർഷത്തേക്ക് സ്വിസ് ക്യാപ്റ്റൻ ലെവർകുസനിൽ കരാർ ഒപ്പിടും എന്നാണ് നിലവിലെ റിപ്പോർട്ട്.

Exit mobile version