ഗോട്സെ ഇനി ഹോളണ്ടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ താരം മരിയോ ഗോട്സെ ഇനി ഹോളണ്ടിൽ ഫുട്ബോൾ കളിക്കും. ഡച്ച് ക്ലബായ പി എസ് വി ഐന്തോവൻ ഗോട്സയെ സൈൻ ചെയ്തിരിക്കുകയാണ്. രണ്ട് വർഷത്തെ കരാറിലാണ് ഗോട്സെ ഹോളണ്ടിൽ എത്തുന്നത്. ഇറ്റലിയിൽ നിന്നും തന്റെ മുൻ ക്ലബായ ബയേണിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചാണ് ഗോട്സെ പി എസ് വിയിലേക്ക് വന്നത്.

ഡോർട്മുണ്ടുമായി പിരിഞ്ഞ താരം എവിടേക്ക് പോകും എന്ന ഫുട്ബോൾ ലോകത്തിന്റെ കാത്തിരിപ്പിന് ഈ നീക്കത്തോടെ അവസാനമായി 28കാരനായ ഗോട്സെ ഡോർട്മുണ്ട് പുതിയ കരാർ നൽകാത്തതിനാൽ ആയിരുന്നു ഗോട്സെ ക്ലബ് വിട്ടത്. രണ്ട് ഘട്ടങ്ങളിലായി 16 വർഷത്തോളം കാലം ഗോട്സെ ഡോർട്മുണ്ടിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് ഗോട്സെ. ഇപ്പോഴും 28 വയസ്സ് മാത്രമേ ഉള്ളൂ എന്നതിനാൽ ഗോട്സെയിൽ ഇനിയും മികച്ച ഫുട്ബോൾ ബാക്കിയുണ്ട് എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.