ഗോട്സെ ജർമ്മനിയിലേക്ക് തിരികെ പോകുന്നു

Newsroom

20220620 220839
Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ താരം മരിയോ ഗോട്സെ ഹോളണ്ട് വിട്ട് ജർമ്മനിയിലേക്ക് തന്നെ തിരികെ പോകും. ഡച്ച് ക്ലബായ പി എസ് വി ഐന്തോവൻ വിടാൻ ഗോട്സെ നേരത്തെ തീരുമാനിച്ചിരുന്നു. രണ്ട് സീസൺ മുമ്പ് പി എസ് വിയിൽ എത്തിയ താരം അവിടെ നല്ല പ്രകടനങ്ങൾ ആണ് ഇതുവരെ കാഴ്ചവെച്ചത്. ഇപ്പോൾ 2024വരെയുള്ള കരാർ ഗോട്സെക്ക് പി എസ് വിയിൽ ഉണ്ട്.

പോർച്ചുഗീസ് ക്ലബായ ബെൻഫിക, അമേരിക്കൻ ക്ലബായ ഇന്റർ മയാമി എന്നിവർ ഗോട്സെക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഫ്രാങ്ക്ഫർട് തന്നെ താരത്തെ സ്വന്തമാക്കുമെന്ന് ഫബ്രിസിയോ റൊമാനോ ഇപ്പോൾ പറയുന്നു.

നാലു മില്യൺ യൂറോ ആണ് ബെൻഫികയിൽ ഗോട്സെയുടെ റിലീസ് ക്ലോസ്‌. അത് ഫ്രാങ്ക്ഫർട് അടുത്ത ദിവസങ്ങളിൽ നൽകും. ഡോർട്മുണ്ടിൽ നിന്നായിരുന്നു താരം പി എസ് വിയിലേക്ക് എത്തിയത്.

30കാരനായ ഗോട്സെ രണ്ട് ഘട്ടങ്ങളിലായി 16 വർഷത്തോളം കാലം ഡോർട്മുണ്ടിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് ഗോട്സെ. 2014ൽ ജർമ്മനിയെ ലോക ചാമ്പ്യന്മാരാക്കിയ ഗോൾ നേടിയ താരം കൂടിയാണ് ഗോട്സെ.