Site icon Fanport

പോർച്ചുഗീസ് താരം ഗോൺസാലോ റാമോസ്‌ പി.എസ്.ജിയിലേക്ക്

പോർച്ചുഗീസ് മുന്നേറ്റനിര താരം ഗോൺസാലോ റാമോസ്‌ പി.എസ്.ജിയിലേക്ക്. ബെൻഫിക്കയിൽ നിന്നു ഏതാണ്ട് 80 മില്യൺ യൂറോ നൽകിയാണ് താരത്തെ പാരീസ് ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നത്. ഈ ആഴ്‌ച തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാവും എന്നാണ് റിപ്പോർട്ട്.

ഗോൺസാലോ റാമോസ്

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് ആയി രംഗത്ത് വന്നിരുന്നു. 2028 വരെയുള്ള കരാറിൽ ആവും റാമോസ്‌ പാരീസിൽ കരാർ ഒപ്പ് വെക്കുക. പുതിയ പരിശീലകൻ ലൂയിസ് എൻറിക്വക്ക് കീഴിൽ വലിയ അഴിച്ചുപണിയാണ് ടീമിൽ പാരീസ് നടത്തുന്നത്.

Exit mobile version