ഗൊലോവിൻ, റഷ്യൻ റൊണാൾഡോ ഇനി എ എസ് മൊണാക്കോയിൽ

- Advertisement -

അലക്സാണ്ടർ ഗൊലോവിൻ ഈ കഴിഞ്ഞ ലോകകപ്പ് കണ്ടവർ ഈ താരത്തെ മറക്കില്ല. ഇരുപത്തി രണ്ടുകാരനായ ഗൊലോവിനെ ചെൽസിയുമായുള്ള ട്രാൻസ്ഫർ മത്സരത്തിന് ഒടുവിൽ ഫ്രഞ്ച് ക്ലബായ മൊണാക്കോ സ്വന്തമാക്കി. ഇന്നലെ തന്നെ മൊണോക്കോ പ്രസിഡന്റ് ട്രാൻസഫ്ർ തീരുമാനമായതായി പറഞ്ഞിരുന്നു എങ്കിലും ഇന്നാണ് നടപടി പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം വന്നത്.

റഷ്യക്കാർ റഷ്യയുടെ റൊണാൾഡൊ എന്നാണ് ഗൊലോവിനെ വിളിക്കാർ. റഷ്യയുടെ ഇത്തവണത്തെ ക്വാർട്ടർ വരെയുള്ള മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു ഗൊലോവിൻ. ആദ്യ മത്സരത്തിൽ സൗദിക്കെതിരെ റഷ്യ നേടിയ അഞ്ചു ഗോളിൽ മൂന്നു ഗോളുകളിലും ഗൊലോവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. രണ്ട് അസിസ്റ്റുകളും ഒപ്പം അവസാനം ഒരു മികച്ച ഫ്രീ കിക്ക് ഗോളും ഗൊലോവിൻ അന്ന് സൗദിക്കെതിരെ നേടി.

2012 മുതൽ സി എസ് കെ എ മോസ്കോയുടെ താരമാണ് ഗൊലോവിൻ. അഞ്ചു വർഷത്തെ കരാറിലാണ് മൊണോക്കോ ഗൊളോവിനെ സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement