ഈസ്റ്റ് ബംഗാളിൽ നിന്ന് ഡിഫൻഡറെ എത്തിച്ച് ഗോകുലം എഫ് സി

- Advertisement -

ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ തുറന്ന ദിവസം തന്നെ പുതിയ താരത്തെ ടീമിൽ എത്തിച്ച് ഗോകുലം കേരള എഫ് സി. ഫുൾബാക്കായ ദീപകിനെയാണ് ഗോകുലം ടീമിൽ എത്തിച്ചിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ താരമായ ദീപകിനെ വായ്പാടിസ്ഥാനത്തിലാണ് ഗോകുലം ടീമിൽ എത്തിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് ദീപകുമായുള്ള ഗോകുലത്തിന്റെ കരാർ.

മുമ്പ് കൊൽക്കത്തൻ ക്ലബായ മൊഹമ്മൻസിനായി ബൂട്ടു കെട്ടിയ താരമാണ്. റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴവുള്ള താരമാണ് ദീപക്. 28കാരനായ ദീപക് അടുത്ത ഐലീഗിൽ ഗോകുലത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement