മുൻ നെരോക താരത്തെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്‌സി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ നെരോക താരമായ ഫാബിയൻ വോർബെയെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്‌സി. 29 കാരനായ മധ്യനിര താരം കഴിഞ്ഞ സീസണിൽ ഐ ലീഗ് റണ്ണേഴ്‌സ് അപ്പായ നേരൊക്ക എഫ്‌സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഹെയ്തി സ്വദേശിയായ ഫാബിയൻ ഹെയ്തിക്ക് വേണ്ടി യൂത്ത് ടീമുകളിലും സീനിയർ ടീമിലും കളിച്ചിട്ടുണ്ട്.

ഹെയ്തിക്ക് വേണ്ടി 2007. ൽ നടന്ന അണ്ടർ 17 ലോകകപ്പിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. റഷ്യൻ ലോകകപ്പിന് മുന്നോടിയായി അർജന്റീനയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലും ഫാബിയൻ ഹെയ്തിക്ക് വേണ്ടി ബൂട്ടണിഞ്ഞു. ലയണൽ മെസ്സി അടക്കമുള്ള താരങ്ങൾ അണിനിരന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അർജന്റീന ജയിച്ചിരുന്നു.