ഗോകുലം എഫ് സിയിൽ പുതിയ സ്ട്രൈക്കർ

ഗോകുലം എഫ് സി പുതിയ ഐലീഗ് സീസണായി പുതിയ സ്ട്രൈക്കറെ ടീമിലേക്ക് എത്തിച്ചു. മുൻ ഹിന്ദുസ്ഥാൻ എഫ് സി താരമായിരുന്ന കുശാന്ത് ചൗഹാനാണ് ഗോകുലവുമായി കരാറിൽ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ സെക്കൻഡ് ഡിവിഷൻ ഐലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് കുശാന്തിനെ ഗോകുലത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഫൈനൽ വരെ എത്തിയ ഹിന്ദുസ്ഥാൻ എഫ് സിയുടെ ടോപ്പ് സ്കോററായിരുന്നു കുശാന്ത്. ആറു ഗോളുകൾ താരം ഈ കഴിഞ്ഞ സെക്കൻഡ് ഡിവിഷനിൽ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version