യുവ റൈറ്റ് ബാക്ക് ഗോകുലം എഫ് സിയിൽ

- Advertisement -

മുൻ മോഹൻ ബഗാൻ ഡിഫൻഡർ അഭിഷേക് ദാസിനെ ഗോകുലം എഫ് സി സ്വന്തമാക്കി. റൈറ്റ് ബാക്ക് ആയി കളിക്കുന്ന താരത്തിന്റെ സൈനിംഗ് ഇന്നാണ് ഗോകുലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 24കാരനായ താരം അവസാന രണ്ട് സീസണുകളിൽ മോഹൻ ബഗാനും ചെന്നൈയിനും ഒപ്പം ആയിരുന്നു. ചെന്നൈ ആദ്യം കിരീടം നേടിയ സീസണിലും ചെന്നൈയിനൊപ്പം ഉണ്ടായിരുന്നു അഭിഷേക്.

മുമ്പ് യുണൈറ്റഡ് സിക്കിം, ഇന്ത്യൻ ആരോസ്, ഈസ്റ്റ് ബംഗാൾ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 23, അണ്ടർ 19, അണ്ടർ 16 ടീമുകൾക്കായി അഭിഷേക് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ ഫുൾബാക്കായ ദീപകിനെയും ഗോകുലം എഫ് സി ടീമിൽ എത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement