Site icon Fanport

ഗോകുലം എഫ് സിയുടെ കിവി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തി

ഗോകുലം എഫ് സിയുടെ ഫോർവേഡ് ആയിരുന്ന കിവിയെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. നേരത്തെ തന്നെ ഈ വാർത്ത വന്നിരുന്നു എങ്കിലും ഇപ്പോഴാണ് ക്ലബ് ഔദ്യോഗികമായി കിവിയുടെ സൈനിംഗ് പ്രഖ്യാപിച്ചത്‌. ഐലീഗ് ക്ലബിനായി ബൂട്ടു കെട്ടുന്ന ആദ്യ നാഗാലാ‌ൻഡുകാരനായിരുന്നു കഴിഞ്ഞ വർഷം കിവി. ഐ എസ് എല്ലിൽ എത്തുന്നതോടെ ഐ എസ് എൽ കളിക്കുന്ന ആദ്യ നാഗാലാ‌ൻഡ് താരം കൂടിയാകും കിവി.

ഗോകുലത്തിനായി കഴിഞ്ഞ ഐലീഗിന്റെ അവസാന പകുതിയിൽ മികച്ച പ്രകടനമായിരുന്നു കിവി നടത്തിയത്. മൂന്നു വർഷത്തേക്കാണ് കിവിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുനായുള്ള പുതിയ കരാർ. മെയ് 2021വരെ കിവി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിലും അടുത്തിടെ കിവിയെ ഉൾപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version