Picsart 24 01 26 22 48 47 998

ഐസ്ലാൻഡ് ഗോൾകീപ്പർ വാൽഡിമാർസണെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കി

ഐസ്ലാൻഡ് ഗോൾകീപ്പർ ഹാക്കൺ വാൽഡിമാർസണെ ബ്രെൻ്റ്‌ഫോർഡ് സ്വന്തമാക്കി. ഐസ്‌ലാൻഡ് ഇൻ്റർനാഷണൽ 2028 ജൂൺ വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. രണ്ട് വർഷം കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും ക്ലബിൽ ഉണ്ട്.

22 കാരനായ വാൽഡിമാർസൺ ഗ്രോട്ടയ്‌ക്കൊപ്പം ഐസ്‌ലൻഡിൽ ആണ് തൻ്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു. 2021 ജൂലൈയിൽ സ്വീഡിഷ് ടീമായ എൽഫ്‌സ്‌ബോർഗിലേക്ക് മാറിയ അദ്ദേഹം കഴിഞ്ഞ മൂന്ന് സീസണുകളിൽ അവിടെ പ്രധാന താരമാണ്.

2023-ലെ സ്വീഡിഷ് ടോപ്പ് ഫ്ലൈറ്റിൽ ഗോൾകീപ്പർ ഓഫ് ദി ഇയർ ആയി വാൽഡിമാർസൺ തിരഞ്ഞെടുക്കപ്പെട്ടു. ഡിവിഷനിലെ ഏതൊരു കീപ്പറെക്കാളും (13) കൂടുതൽ ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ചു. ഏറ്റവും ഉയർന്ന സേവ് ശതമാനവും (78) അദ്ദേഹത്തിനായിരുന്നു.

6 അടി 4 ഇഞ്ച് ഷോട്ട് സ്റ്റോപ്പർ 2023 നവംബറിൽ പോർച്ചുഗലിനെതിരെ ഐസ്‌ലൻഡിനായി തൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരുന്നു. ആകെ, അഞ്ച് മത്സരങ്ങൾ ഇതുവരെ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ജനുവരി ട്രാൻസ്‌ഫർ വിൻഡോയിലെ ബ്രെന്റ്ഫോർഡിന്റെ മൂന്നാമത്തെ സൈനിംഗ് ആണ് വാൽഡിമാർസൺ.

Exit mobile version