ബ്രയാൻ ഗിൽ സ്പ്ർസിൽ, പകരം ലമേലയും സെവിയ്യയിൽ

Img 20210726 181352

സ്പെയിനിൽ അത്ഭുതങ്ങൾ കാണിക്കുന്ന യുവ വിങ്ങറെ സ്പർസ് റാഞ്ചി. സെവിയ്യയുടെ വിങ്ങറായ ബ്രയാൻ ഗില്ലിനെ സ്വന്തമാക്കുന്നതായി സ്പർസ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രയാൻ ഗില്ലിനു വേണ്ടി 25 മില്യണും ഒപ്പം സ്പർസിന്റെ താരമായ ലമേലയെയും സ്പർസ് സെവിയ്യക്ക് നൽകും. ഇരുവരും മെഡിക്കൽ പൂർത്തിയാക്കി കരാറിൽ ഒപ്പുവെച്ചു.

20കാരനയ ഗിൽ ബാഴ്സലോണയുടെ അടക്കം ശ്രദ്ധയിൽ ഉണ്ടായിരുന്ന താരമാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാലാണ് ബാഴ്സലോണ ഗില്ലിനായുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടു പോകാതിരുന്നത്. 2012 മുതൽ ഗിൽ സെവിയ്യക്ക് ഒപ്പം ഉണ്ട്. അവസാന രണ്ടു സീസണിൽ ഐബറിലും ലെഗനസിലും താരം ലോണിൽ കഴിച്ചിരുന്നു. അടുത്തുടെ സ്പെയിൻ ദേശീയ ടീമിനായും ഗിൽ അരങ്ങേറ്റം നടത്തിയിരുന്നു. ഗിൽ അഞ്ചു വർഷത്തെ കരാറാണ് സ്പർസിൽ ഒപ്പുവെച്ചത്.

അർജന്റീന സ്വദേശിയായ ലമേല 2013 മുതൽ സ്പർസിനൊപ്പം ഉണ്ട് എങ്കിലും ഒരിക്കലും ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നില്ല.

Previous articleജുവാൻ ഗോൺസൽവസ് ഹൈദരബാദ് എഫ് സിയിൽ എത്തി
Next articleHere We Go!! വരാനെ ഇനി മാഞ്ചസ്റ്റർ ചുവപ്പിൽ