Site icon Fanport

പോർച്ചുഗലിന്റെ യുവതാരം ഗെൽസണു വേണ്ടി 22 മില്യൺ നൽകും, താരം അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ കളിക്കും

പോർച്ചുഗൽ ക്ലബായ സ്പോർടിംഗ് ലിസ്ബൺ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിൽ കഴിഞ്ഞ സീസണ എത്തിയ യുവതാരം ഗെൽസൺ മാർട്ടിൻസിന്റെ ട്രാൻസ്ഫറുനായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അവസാനം. ഗെൽസണെ സ്വന്തമാക്കിയതിന് ഗെൽസന്റെ മുൻ ക്ലബായ സ്പോർടിംസ് ലിസ്ബണ് 22 മില്യൺ നൽകാം എന്ന് അത്ലറ്റിക്കോ മാഡ്രിഡ് സമ്മതിച്ചതോടെ ട്രാൻസ്ഫറിലെ പ്രശ്നങ്ങൾ തീർന്നത്‌.

നേരത്തെ സ്പോർടിങിൽ പ്രതിസന്ധി ഉണ്ടായപ്പോൾ ക്ലബ് വിട്ട് ഫ്രീ ആയായിരുന്നു ഗെൽസൺ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്‌. എന്നാൽ പിന്നീട് ഗെൽസൺ തങ്ങളുടെ താരമാണെന്നും ട്രാൻസ്ഫർ തുക ലഭിച്ചില്ല എങ്കിൽ പ്രശ്നമാകും എന്നും സ്പോർടിംഗ് അറിയിച്ചിരുന്നു. അതാണ് ഇപ്പോൾ ഈ തുകയിലേക്ക് എത്തിയത്. ആറു വർഷത്തെ കരാറിലാണ് അത്ലറ്റിക്കോ മാഡ്രിഡ് കഴിഞ്ഞ വർഷം ഗെൽസണെ സ്വന്തമാക്കിയത്.

24കാരനായ താരം കഴിഞ്ഞ സീസൺ രണ്ടാം പകുതി മൊണാക്കോയിൽ ആയിരുന്നു ചിലവഴിച്ചത്‌. എന്നാൽ ഈ സീസണിൽ താരം മാഡ്രിഡിൽ തന്നെ തുടരും. നേരത്തെ സ്പോർടിംഗിലൂടെ ആയിരുന്നു ഗെൽസൺ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. 19ആം വയസ്സിൽ തന്നെ സ്പോർടിംഗിനായി അരങ്ങേറ്റം കുറിച്ച ഗെൽസൺ 140 മത്സരങ്ങൾ പോർച്ചുഗീസ് ക്ലബിനു വേണ്ടി കളിച്ചിട്ടാണ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്.. ഈ കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗലിനൊപ്പം ഉണ്ടായിരുന്ന ഗെൽസൺ ഇതുവരെ‌ പോർച്ചുഗലിനായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version