മിലാനിലേക്ക് ലോകോത്തര മിഡ്ഫീൽഡറെ കൊണ്ടു വരും – ഗട്ടൂസോ

- Advertisement -

സീരി എ ക്ലബായ എ സി മിലാനിലേക്ക് ലോകോത്തര മിഡ്ഫീൽഡറെ കൊണ്ടുവരുമെന്ന് കോച്ച് ഗട്ടൂസോ. മിലാൻ ആരാധകർ കാത്തിരിക്കണമെന്നും സീസൺ തുടങ്ങാൻ ഇനിയും സമയം ധാരാളമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘിച്ചതിന് പിഴയൊടുക്കുവാൻ കാത്തിരിക്കുകയാണ് മിലാൻ. യൂറോപ്പ ലീഗ് യോഗ്യത നേടിയ മിലാൻ അയോഗ്യരാക്കാൻ വരെ സാധ്യതയുണ്ട്. യുവേഫയുടെ അന്തിമ വിധിക്കായി കത്ത് നിൽക്കുകയാണ് മിലാൻ . യുവേഫയുടെ സാങ്ഷൻ മിലാന്റെ സമ്മർ ട്രാൻസ്ഫർ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ടെന്നു കോച്ച് ഗട്ടൂസോ തുറന്നു സമ്മതിക്കുകയും ചെയ്തു.

മോശം തുടക്കത്തിൽ നിന്നും മിലാനെ കരകേറ്റിയ ഗട്ടൂസോയ്ക്ക് മിലാൻ കരാർ പുതുക്കി നൽകിയിരുന്നു. വിൻസൻസോ മൊണ്ടേലയുടെ ഒഴിവിൽ താൽക്കാലികമായിട്ടായിരുന്നു മിലാൻ ഇതിഹാസം ഗട്ടുസോ മിലാന്റെ‌ ചുമതല ഏറ്റത്. 300 മില്യണോളം ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ചെങ്കിലും മിലാൻ ഈ നിരാശകരമായ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. ആറു ഹോം മത്സരങ്ങളിൽ തുടർച്ചയായി ഗോളടിക്കാൻ കഴിഞ്ഞില്ല എന്ന ചീത്തപേരും മോണ്ടേലയുടെ പുറത്തേക്കുള്ള വഴിക്ക് കളമൊരുക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement