Picsart 24 08 01 11 30 11 843

ചെൽസിയുടെ പുതിയ കരാറും നിരസിച്ചു കോണർ ഗാലഹർ

ചെൽസി മുന്നോട്ട് വെച്ച പുതിയ കരാറും നിരസിച്ചു ഇംഗ്ലീഷ് മധ്യനിര താരം കോണർ ഗാലഹർ. ചെൽസി മധ്യനിരയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാൾ ആയി ഈ കരാർ സ്വീകരിച്ചിരുന്നെങ്കിൽ ഗാലഹർ മാറുമായിരുന്നു. ജൂണിലും താരം ചെൽസി കരാർ നിരസിച്ചിരുന്നു. നേരത്തെ താരത്തെ ആസ്റ്റൺ വില്ലക്ക് വിൽക്കാൻ ജൂണിൽ ചെൽസി തീരുമാനിച്ചു എങ്കിലും താരം ഇതിനു സമ്മതിച്ചില്ല.

ചെൽസിയുടെ 3 വർഷത്തെ കരാർ ആണ് ഗാലഹർ നിലവിൽ നിരസിച്ചത്. നിലവിൽ താരത്തിന് ആയി സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ് മുന്നോട്ട് വെച്ച 40 മില്യൺ യൂറോ ഓഫർ ചെൽസി ഏതാണ്ട് സ്വീകരിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വരെയും താരം അത്ലറ്റികോ മാഡ്രിഡിൽ പോവണം എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. 24 കാരനായ ചെൽസി അക്കാദമി താരമായ ഗാലഹർ ആണ് സമീപകാലത്ത് ചെൽസിയിൽ അൽപ്പം എങ്കിലും സ്ഥിരത പുലർത്തിയ താരം.

Exit mobile version