ചെൽസി

ചെൽസിയുടെ ഗാലഗറിനെ സ്വന്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡ്

അത്ലറ്റിക്കോ മാഡ്രിഡ് ചെൽസിയുടെ യുവതാരം കോണർ ഗാല്ലഹറിനെ സൈൻ ചെയ്യാൻ സാധ്യത. ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം ക്ലബ് വിടാൻ തയ്യാറാണ്. ഇംഗ്ലീഷ് ക്ലബുകളും താരത്തിനായി രംഗത്ത് ഉണ്ട്. 35-40 മില്യൺ ആണ് ചെൽസി താരത്തിനായി ആവശ്യപ്പെടുന്നത്.

ഗാലഹർ തൻ്റെ കരാറിൻ്റെ അവസാന 12 മാസത്തിൽ ആണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 37 മത്സരങ്ങൾ കളിച്ച 24കാരൻ 5 ഗോളും 7 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2008 മുതൽ ചെൽസിക്ക് ഒപ്പം ഉള്ള താരമാണ് ഗാലഹർ.

Exit mobile version