Picsart 24 08 05 09 40 00 654

ഗാലഗർ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോകാൻ സമ്മതിച്ചു

അത്ലറ്റിക്കോ മാഡ്രിഡ് ചെൽസിയുടെ യുവതാരം കോണർ ഗാല്ലഹറിനെ സൈൻ ചെയ്യുന്നു. നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് താരത്തിന്റെ ട്രാൻസ്ഫർ നടക്കുന്നത്. ഗാലഗറിന് ചെൽസി പുതിയ കരാർ ഓഫർ നൽകിയിരുന്നു എങ്കിലും താരം ആ കരാർ അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ താരം അത്ലറ്റിക്കോ മാഡ്രിഡിൽ പോകാൻ സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 40 മില്യൺ ആണ് ചെൽസിക്ക് ട്രാൻസ്ഫർ തുകയായി ലഭിക്കുക.

ഗാലഹർ തൻ്റെ കരാറിൻ്റെ അവസാന 12 മാസത്തിൽ ആണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 37 മത്സരങ്ങൾ കളിച്ച 24കാരൻ 5 ഗോളും 7 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2008 മുതൽ ചെൽസിക്ക് ഒപ്പം ഉള്ള താരമാണ് ഗാലഹർ. അത്ലറ്റിക്കോ മാഡ്രിഡിൽ താരം 2029 വരെയുള്ള കരാർ ഒപ്പുവെക്കും. ചെൽസി ആരാധകർക്ക് അത്ര സന്തോഷമുള്ള വാർത്ത ആകില്ല ഗാലഹറിന്റെ ക്ലബ് മാറ്റം.

Exit mobile version