മിനേർവ പഞ്ചാബ് സ്ട്രൈക്കറെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ

- Advertisement -

മിനേർവ പഞ്ചാബിന്റെ യുവ സ്ട്രൈക്കർ ഗഗൻ ദീപ് ബാലിയെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തു. കഴിഞ്ഞ ദിവസമാണ് താരവും ഈസ്റ്റ് ബംഗാളുമായി കരാറിൽ എത്തിയത്. കഴിഞ്ഞ് സീസണിൽ മിനേർവയുടെ ഐലീഗ് കിരീട നേട്ടത്തിൽ പ്രധാനപങ്കു വഹിച്ച താരമാണ് ഗഗൻ. ഫോർവേഡായും വിങ്ങറായും കളിക്കുന്ന താരം കഴിഞ്ഞ ഐലീഗിൽ മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്.

മുമ്പ് സാൽഗോക്കർ എഫ് സിയുടെ താരമായിരുന്നു. മുൻ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിന് നേരിടേണ്ടി വന്നതിനു സമാനമായ അവസ്ഥയാണ് ഇപ്പോൾ മിനേർവ പഞ്ചാബും നേരിടുന്നത്. മിനേർവയുടെ പ്രമുഖ താരങ്ങളെല്ലാം ക്ലബ് വിടുകയാണ്. കഴിഞ്ഞ ആഴ്ച മിനേർവയുടെ സുഖ്ദേവ് സിങും കാസിം ഐദാരയും ക്ലബ് വിട്ടിരുന്നു. കാസിം ഈസ്റ്റ് ബംഗാളിലും സുഖ്ദേവ് മോഹൻ ബഗാനിലും ആണ് ഇനി കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement