Site icon Fanport

സർപ്രൈസ് നീക്കം!! 21കാരനായ ഗബ്രി വീഗയെ സൗദി ക്ലബായ അൽ അഹ്ലി സ്വന്തമാക്കി

സൗദി പ്രീമിയർ ലീഗിൽ നിന്ന് ഒരു ഞെട്ടിക്കുന്ന നീക്കം കൂടെ. സൗദി ക്ലബായ അൽ അഹ്‌ലിയി സ്പാനിഷ് യുവതാരം ഗാബ്രി വീഗയെ സ്വന്തമാക്കി. നാപോളിയിലേക്ക് പോകുമെന്ന് കരുതിയിരുന്ന താരത്തെ ഒരു വൻ ഓഫറിലൂടെ അൽ അഹ്ലി സൈൻ ചെയ്യുകയായിരുന്നു. 21 വയസ്സ് മാത്രമെ ഗബ്രിയേൽ വീഗയ്ക്ക് ഉള്ളൂ. യുവതാരങ്ങളെ ഉൾപ്പെടെ സൗദിയിലേക്ക് എത്തിച്ച് ഫുട്ബോളിന്റെ ചിത്രം മാറ്റുക എന്ന സൗദി രീതിയിലേക്ക് ഉള്ള പുതിയ അംഗാമാണ് ഗബ്രി.

Picsart 23 08 24 10 33 17 505

സെൽറ്റ വിഗോയ്ക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുക ഈ നീക്കത്തിലൂടെ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ നാപോളിയുടെ 36 മില്യന്റെ ഓഫർ സെൽറ്റ് അംഗീകരിച്ചിരുന്നു. എന്നാൽ സൗദിയിൽ നിന്ന് 50 മില്യണു മേലുള്ള ഓഫർ വന്നപ്പോൾ സ്പാനിഷ് ക്ലബ് അത് സ്വീകരിക്കുകയായുരുന്നു‌. നേരത്തെ ചെൽസിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

സെൽറ്റയിലൂടെ വളർന്നു വന്ന വീഗ 2021ൽ അവർക്ക് ആയി സീനിയർ അരങ്ങേറ്റം നടത്തി. മധ്യനിര താരം ഇതുവരെ 50ൽ അധികം മത്സരങ്ങൾ സെൽറ്റക്ക് ആയി കളിച്ചിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിന്റെ ഏജ് ഗ്രൂപ്പുകളിലും താരം കളിച്ചിട്ടുണ്ട്‌.

Exit mobile version