Site icon Fanport

ഫുൾഹാം യുവ താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കി സ്പർസ്

ഫുൾഹാം യുവ താരം റയാൻ സെസിന്നിയോൻ ഇനി ടോട്ടൻഹാമിന് സ്വന്തം. ഏറെ നാളായി ലക്ഷ്യം വച്ച താരത്തെ 30 മില്യൺ പൗണ്ട് നൽകിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ ടീമിൽ എത്തിക്കുന്നത്. ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് വിങ്ങർ പൊസിഷനുകളിൽ ഒരേ പോലെ തിളങ്ങാനാകുന്ന താരമാണ് സെസിന്നിയോൻ. വെറും 19 വയസ്സ് മാത്രം പ്രായമുള്ള താരത്തിന് പക്ഷെ കഴിഞ്ഞ ഒരു സീസൺ ഫുൾഹാമിന് ഒപ്പം പ്രീമിയർ ലീഗ് കളിച്ച അനുഭവമുണ്ട്.

ഫുൾഹാം അക്കാദമി വഴി കരിയർ ആരംഭിച്ച താരം 2016 ൽ തന്റെ 16 ആം വയസ്സിൽ സീനിയർ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയമായിരുന്നു. പിന്നീട് 2017-2018 സീസണിൽ ഫുൾഹാമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചതോടെയാണ് താരം പ്രീമിയർ ലീഗിലെ മുൻ നിര ക്ലബ്ബ്കളുടെ നോട്ടപുള്ളി ആയത്. ഇംഗ്ലണ്ടിന്റെ വിവിധ യൂത്ത് ലെവൽ ടീമുകൾക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Exit mobile version