Picsart 24 08 20 01 20 30 322

മക്ടോമിനെയെ വേണ്ട, ബേർൺലി താരത്തെ സ്വന്തമാക്കാൻ ഫുൾഹാം

ബേർൺലി മധ്യനിര താരം സാന്ദർ ബെർജിനെ ഫുൾഹാം സ്വന്തമാക്കും. 26 കാരനായ നോർവീജിയൻ മധ്യനിര താരത്തിന് ആയി ഫുൾഹാം മുന്നോട്ട് വെച്ച 20 മില്യൺ + 5 മില്യൺ പൗണ്ട് തുക ബേർൺലി സ്വീകരിക്കും. നിലവിൽ താരത്തിന് ആയുള്ള മെഡിക്കൽ നാളെ നടക്കും.

ശേഷം താരം ഔദ്യോഗികമായി ഫുൾഹാമിൽ കരാർ ഒപ്പ് വെക്കും. നേരത്തെ താരത്തിന് ആയി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത് ഉണ്ടായിരുന്നു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്‌കോട്ട് മക്ടോമിനെയെ 30 മില്യൺ നൽകി സ്വന്തമാക്കുന്നതിൽ നിന്നും ഇതോടെ ഫുൾഹാം പിന്മാറി. മധ്യനിരയിൽ പാളിന്യ പോയ വിടവ് നികത്താൻ ആണ് ഫുൾഹാം ശ്രമം.

Exit mobile version